കോട്ട-കോവിലകം ക്ഷേത്രത്തില്‍ ജീര്‍ണോദ്ധാരണ പ്രവൃത്തി ആരംഭിച്ചു
കൊയിലാണ്ടി: മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തില്‍ ജീര്‍ണോദ്ധാരണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണിക്കൃഷ്ണന്‍ അടിതിരിപ്പാട് ജീര്‍ണോദ്ധാരണ പ്രവൃത്തിയും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു ഭക്തജന സംഗമവും ഉദ്ഘാടനം ചെയ്തു. മുചുകുന്ന് ദേവസ്വം മാനേജര്‍ എ.കെ.കരുണാകരന്‍ അധ്യക്ഷത വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.വി.ജനാര്‍ദ്ദനന്‍ നായര്‍, സി.കെ. ശശി, ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഗംഗാധരന്‍ നായര്‍, കോട്ടയില്‍ ക്ഷേത്രം മേല്‍ശാന്തി മരക്കാട് ഇല്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, കോവിലകം ക്ഷേത്രം മേല്‍ശാന്തി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് പി. സത്യന്‍, രാധാമണി ശ്രീപത്മം, സജേഷ് ബാബു എന്നിവര്‍ സംസാരിച്ചു.

