കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് കോടതി

കോഴിക്കോട്: കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് മഞ്ചേരി ജില്ലാകോടതിയുടെ ഉത്തരവ്. നാള വൈകിട്ട് എഴ്മണി വരെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പാടില്ല എന്നാണ് ഉത്തരവ്.
ഇവര്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിനെ തുടര്‍ന്നാണെന്ന മനുഷ്യാവകാശ സംഘടനകളുടെ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവിട്ടത്. മൃതദേഹം സംസ്കരിക്കുന്നതിനെതിരെ കുപ്പു ദേവരാജിന്റെ ബന്ധുക്കളും കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നിലമ്ബൂര്‍ കരുളായി വനമേഖലയില്‍ കുപ്പു ദേവരാജും അജിതയും പോലീസ് വെടിയേറ്റ് മരിക്കുന്നത്.
Advertisements

