കൊയിലാണ്ടിയിൽ വീണ്ടും കോവിഡ് മരണം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ വീണ്ടും കോവിഡ് മരണം. നഗരസഭയിലെ 33-ാം വാർഡിൽ സുരേഷ് റോഡിലെ എമ്മച്ചം കണ്ടി, റോസ് ഹൌസിൽ സെയ്ദ് അബ്ദുള്ള ബാഫഖി (65) യാണ് മരണമടഞ്ഞത്. കഴിഞ്ഞ മാസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കേവിഡ് സ്ഥിരീകരിച്ചതിനെ തടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയുന്നു. വീട്ടിലുള്ള മറ്റ് കുടുംബംഗങ്ങൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു എല്ലാവർക്കും ഫലം നെഗറ്റീവാണ്.
ഇതോടെ കൊയിലാണ്ടിയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെയാളാണ് അബ്ദുള്ള ബാഫക്കി. കഴിഞ്ഞ ദിവസം 32-ാം വാർഡിൽ അബൂബക്കർ (64) കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പരേതൻ്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഖബറടക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പും നഗരസഭയും ആരംഭിച്ചുകഴിഞ്ഞു.

