കൊയിലാണ്ടിയിൽ വീണ്ടും 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കനത്ത ജാഗ്രതാ നർദ്ദേശം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് കനത്ത ജാഗ്രാതാ നിർദ്ദേശം നൽകി ആരോഗ്യ വിഭാഗം. നഗരസഭ പുളിയഞ്ചേരി അഞ്ചാം വാർഡിലാണ് ഒരു കുടുംബത്തിലെ 4 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കള്ള് ഷാപ്പ് ലൈസൻസിക്കും ഭാര്യക്കും മക്കൾക്കുമാണ് രോഗം ബാധിച്ചതെന്ന് അറിയുന്നത്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ എം.എം. ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ രോഗിക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചരിക്കുകയാണ്. ഇവർ തൊട്ടടുത്തുള്ള സ്വകാര്യ ലാബിൽ ബ്ലഡ്ഡ് ടെസ്റ്റ് നടത്തിയിരുന്നതായാണ് അറിയാൻ കഴിയുന്നത്.
ഇതിനെ തുടർന്ന് സമ്പർക്കമുണ്ടായ ആശുപത്രിയിലെയും ലാബിലെയും ജീവനക്കാരോടും മറ്റു ചികിത്സക്കെത്തിയവരോടും ബന്ധുക്കളോടും ക്വോറൻ്റൈനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്. പുളിയഞ്ചേരിയിലും സമാനമായ സ്ഥിതിയാണുള്ളത്. നിരവധി പേർ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അരോഗ്യ വിഭാഗവും പോലീസും നഗരസഭ അധികൃതരും സമ്പർക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. കൊയിലാണ്ടിയിൽ ഇനിയും റിസൾട്ട് വരാനുണ്ടെന്നാണ് അറിയുന്നത് ഇത് ആശങ്ക വർദ്ദിപ്പിച്ചിരിക്കുകയാണ്.

