KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പൂര്‍വ്വ വിദ്യാര്‍ഥിനി സംഗമം ഒരുവട്ടംകൂടി 2017

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഗേള്‍സ് സ്‌കൂളിലെ 1961-62 മുതല്‍ 1972 വരെയുള്ള വിദ്യാര്‍ഥിനികളുടെ സംഗമം ‘ഒരുവട്ടംകൂടി 2017’ നടന്നു.  വികാരപരമായ ഒത്തുചേരലിന്റെ ആവേശത്തിന്റെയും ആഹ്ലാദത്തിന്റയും ഉത്സവമായിമാറിയ സംഗമം കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍പേഴ്‌സന്‍ പി. രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു.

നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, നഗരസഭ കൗൺസിലർ കനക, പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്ത്, പി.ടി.എ.പ്രസിഡണ്ട് എ. സജീവ്കുമാര്‍, അന്‍സാര്‍ കൊല്ലം, ജി.കെ.വേണു, എം.എം.ചന്ദ്രൻ, ടി. പി. അബ്ദുൾകരീം, മതര്‍ പി.ടി.എ. പ്രസിഡണ്ട് സജിനി എന്നിവര്‍ സംസാരിച്ചു.

കണ്‍വീനര്‍ വി. കമലാക്ഷി സ്വാഗതവും പി. പ്രേമകുമാരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് മധു ഭരതാജ്ഞലിയുടെ നേതൃത്വത്തില്‍ നൃത്തപരിപാടികളും പൂര്‍വ്വ വിദ്യാര്‍ഥിനികളുടെ കലാപരിപാടികളും അരങ്ങേറി.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *