KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കോവിഡ് 19 സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്ന നഗരസഭ കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടിക്കെതിരെ അന്വേഷണം നടത്തണം: DYFI

കൊയിലാണ്ടി: കോവിഡ് 19 സാമ്പത്തിക തട്ടിപ്പ് നടത്തിയ MSF കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ്  മുഹമ്മദ് ആസിഫ് അറസ്റ്റിലായ സംഭവത്തിൽ. കൗൺസിലർ വി.പി. ഇബ്രാഹിം കുട്ടിയുടെ പങ്കിനെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് DYF l കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. റൂറൽ എസ്.പി. ഡോ. എ. ശ്രീനിവാസൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ  പ്രതിയെ അറസ്റ്റ് ചെയതത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുംമെന്നും പോലീസ് അറിയിച്ചു.  ഇയാളുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.  സംഭവത്തിൽ കൊയിലാണ്ടി ഡയറി ഇന്നലെ വാർത്ത പുറത്ത് വിട്ടിരുന്നു.
DYFI പത്രക്കുറിപ്പിൻ്റെ പൂർണ്ണരൂപം 
 പഞ്ചായത്ത് / മുൻസിപ്പൽ വാർഡ് തലത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി രൂപികരിച്ച വാർഡ് തല RRT യുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പാണ് കൊയിലാണ്ടി നഗരസഭയിലെ 38-)o വാർഡ് കേന്ദ്രീകരിച്ച് നടന്നത്. മുസ്ലിലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും നഗരസഭാ കൊൺസിലറുമായ വി.പി. ഇബ്രാഹിം കുട്ടിയാണ് വാർഡിനെ പ്രതിനിധാനം ചെയ്യുന്നത്. 
350നും 400 ഇടയിൽ വീടുകളുള്ള വാർഡിൽ  2000 കുടുംബങ്ങൾക്ക് കിറ്റ് നൽകാൻ വേണ്ടി എന്ന തരത്തിലാണ് വിശപ്പടക്കാൻ ഒന്നിക്കുക എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴി പണപ്പിരിവ് നടത്തിയത്. പണം  MSF മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് ആസിഫിൻ്റെ എകൗണ്ടിലേക്ക് അയയ്ക്കണം എന്നാണ് കൗൺസിലറുടെ ഫോട്ടോ വെച്ച് തയ്യാറാക്കിയ പരസ്യങ്ങളിൽ പ്രസിദ്ധീകരിച്ചത്. ഇത് പ്രകാരം MSF നേതാവിൻ്റെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങളാണ്.
വാർഡ് കൗൺസിലർ ചെയർമാനും ഹെൽത്ത് ഉദ്യോഗസ്ഥൻ കൺവീനറും ആശാവർക്കർ, അംഗൻവാടി ടീച്ചർ, കുടുബശ്രീ ADS പ്രതിനിധി എന്നിവരടങ്ങുന്ന ഔദ്യോഗിക സമിതിയാണ് വാർഡ് തല RRT. ഇവരുടെ ചുമതല ആരോഗ്യ ബോധവൽക്കരണം, ഹേം കോറൻ്റെനിലുള്ളവരെ നിരീക്ഷിക്കൽ, ഏതെങ്കിലും കുടുംബങ്ങൾ പട്ടിണിയാണെങ്കിൽ അവരെ സംബന്ധിച്ച വിവരം മുൻസിപ്പാലിറ്റിക്ക് കൈമാറുക തുടങ്ങിയവയാണ്.
പണപ്പിരിവ് നടത്താൻ RRTയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല എന്നിരിക്കെ RRT യുടെ പേരിൽ MSF നേതാവിൻ്റെ അക്കൗണ്ടിലേക്ക് പണം പിരിച്ച് തട്ടിപ്പിന് നേതൃത്വം കൊടുത്ത വാർഡ് കൗൺസിലർ വി.പി ഇബ്രാഹിം കുട്ടിക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് DYFI കൊയിലാണ്ടി ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *