കൊയിലാണ്ടിയിൽ കെ.എസ്.യു. റോഡ് ഉപരോധിച്ചു

കൊയിലാണ്ടി: വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. പ്രവർത്തകർ കൊയിലാണ്ടിയിൽ ദേശീയപാത ഉപരോധിച്ചു. രാത്രി 9 മണിയോടെയാണ് കെ.എസ്.യു. പ്രവർത്തകർ പ്രകടനമായെത്തി ദേശീയപാതയിൽ കുത്തിയിരുന്നത്. ഉടൻ തന്നെ കൊയിലാണ്ടി സി.ഐ.എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.


