കൊയിലാണ്ടി ഹാര്‍ബറിന്റെ ലേലപ്പുര നിര്‍മ്മാണത്തില്‍ അപാകത: ഫിഷിംഗ് ഹാര്‍ബര്‍ വികസന സംയുക്ത സമിതി

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന്റെ ലേലപ്പുര നിര്‍മ്മാണത്തില്‍ അപാകതയുള്ളതായി കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ വികസന സംയുക്ത സമിതി അരോപിച്ചു. 70 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ലേലഹാളിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതായും സംയുക്ത സമിതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ജൂലൈ 5ന് ഹാര്‍ബര്‍ പരിസരത്ത് ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
