കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ബസ്സിനടിയിൽ ബൈക്ക് ഞെരിഞ്ഞമർന്നു. യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് ഞെരിഞ്ഞമർന്നു. യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് 5.30 മണിയോടു കൂടിയാണ് സംഭവം. അപകടത്തിൽ ബൈക്ക് യാത്രികനായ കൊയിലാണ്ടി ബീച്ച് റോഡ് സ്വദേശിയായ മാസിൻ്റകത്ത് നിസാം (25) അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അരിക്കുളം ഭാഗത്ത് നിന്ന് വന്ന ബസ്സ് സ്റ്റാൻറിലേക്ക് കയറ്റുന്നതിനിടെ പുതിയ ബസ്സ്സ്റ്റാൻ്റലെ റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുന്ന ബൈക്കാണ് ബസ്സിനടിയിൽപ്പെട്ടത്. കൊയിലാണ്ടി ബാലുശ്ശേരി റൂട്ടിലോടുന്ന KL 57 G 0031 നമ്പറിലുള്ള യാത്ര എന്ന പേരിലുള്ള ബസ്സാണ് അതിമ വേഗതിയിൽ സ്റ്റാൻ്റിലേക്ക് പ്രവേശിച്ച് KL 56 K 3439 എന്ന നമ്പർ ബൈക്കിനിടിച്ച് അപകടം വരുത്തി വെച്ചത്.


ബസ്സിൻ്റെ മുൻവശത്തെ ടയർ ബൈക്കിന് മുകളിലൂടെ കയറിയിറങ്ങിയ നിലയിലാണുള്ളത്. ബസ്സിൻ്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവാവിന് കാലിന് പരിക്കേറ്റതിനെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്ത് ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നു.



