കൊയിലാണ്ടി ഫയർസ്റ്റേഷൻ ജീവനക്കാർ ദുരിതബാധിതർക്ക് ഓണക്കിറ്റ് നൽകി

കൊയിലാണ്ടി. ഫയർസ്റ്റേഷനിലെ ജീവനക്കാർ ഇത്തവണ ഓണാഘോഷം വേണ്ടെന്നുവെച്ചു. ജീവനക്കാർ ഫണ്ട് സ്വരൂപിച്ച് പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് ഓണക്കിറ്റ് നൽകി. കീഴരിയൂർ, പന്തലായനി, ഹിൽ ബസാർ എന്നിവടങ്ങളിൽ പ്രളയ ദുരിതത്തിൽ തങ്ങൾ രക്ഷപ്പെടുത്തിയവരെ സന്ദർശിക്കുകയും അവരുടെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കുകയും ജീവനക്കാർ തങ്ങളുടെ ഓണസമ്മാനമായി ഓണക്കിറ്റ് നൽകുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, അസി. സ്റ്റേഷൻ ഓഫീസർ.കെ.സതീശൻ, ലീഡിംഗ് ഫയർമാൻ പി.കെ. ബാബു. ഫയർമാൻമാരായ A ഷിജിത്ത്, ബിനീഷ്, പ്രശാന്ത്, വിജീഷ്, മനു പ്രസാദ്, ഹോംഗാർഡ്മാരായ സത്യൻ, ഓംപ്രകാശ് എന്നിവർ നേതൃത്വം നൽകി.
