കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് മുൻവശം സ്ലാബ്ബിടൽ പ്രവർത്തി ആരംഭിച്ചു

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിന് മുൻവശം നടേലക്കണ്ടി റോഡിലെ ഓവ് ചാലിന് സ്ലാബ്ബിടൽ പ്രവർത്തി ആരംഭിച്ചു. പുതിയ സ്റ്റാന്റ് വന്നതോടെ ഇതുവഴി റെയിൽവെ സ്റ്റേഷനിലെക്കും, താലൂക്ക് ആശുപത്രിയിലേക്കും എളുപ്പത്തിൽ എത്താൻ സാധിക്കും. റോഡിലെ ഓവ് ചാലിന് സ്ലാബില്ലാത്തതിനാൽ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങൾ പോകുമ്പോൾ കാൽനട യാത്രക്കാർ ഓവ് ചാലിൽ വീഴുക പതിവായിരുന്നു.
നഗരസഭയുടെ പദ്ധതി വിഹിതം 7 അര ലക്ഷത്തോളം രൂപ ഉപയോഗിച്ച് ഏകദേശം 150 മീറ്ററോളം നീളത്തിലാണ് സ്ലാബ്ബിടൽ പ്രവർത്തി നടക്കുന്നതെന്ന് വാർഡ് കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ പറഞ്ഞു. ബാക്കി ഭാഗങ്ങൾ അടുത്ത ഫണ്ട് കിട്ടുന്ന മുറയ്ക് പണി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പണി പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള യാത്ര സുഗമമാകും.

