കൊയിലാണ്ടി നഗരസഭ: മഴക്കാല പൂർവ്വ ശുചീകരണം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു. നഗരസഭ ചെയർപേസൺ കെ. പി. സുധ ഉദ്ഘടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര അധ്യക്ഷത വഹിച്ചു. കൗൺസിലർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. JHI ഷീബ, ഷിജിന തുടങ്ങിയവർ ശുചീകരണതിന് മേൽനോട്ടം വഹിച്ചു.

വരും ദിവസങ്ങളിൽ മാലിനമായ എല്ലാ പൊതു ഇടങ്ങളും ശുചീകരണം നടത്തുമെന്നും ചെയർപേഴ്സൺ അറിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ സ്വാഗതവും, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ എം പ്രസാദ് നന്ദിയും പറഞ്ഞു.


