കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ ഗതാഗതം സ്തംഭിച്ചു

കൊയിലാണ്ടി: സ്റ്റേറ്റ് ഹൈവേയിൽ കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. ഉള്ള്യേരി 19ൽ
കനാൽ നിറഞ്ഞൊഴുകി റോഡിൽ വെള്ളത്തിലായതോടെയാണ് ഗതാഗതം തടസപ്പെട്ടത്. കന്നൂർ, സബ്ബ് സ്റ്റേഷനു സമീപവും, പാലോറയിലും റോഡ് വെള്ളത്തിലാണ് കൊയിലാണ്ടിയിൽ നിന്നും സർവീസ് ആരംഭിക്കാൻ സാധിച്ചിട്ടില്ല.
കൊയിലാണ്ടി അരിക്കുളം പേരാമ്പ്ര റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റോഡുകൾ പല ഭാഗത്തും വെള്ളം കയറി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. കൊയിലാണ്ടി സ്റ്റാന്റിൽ നിന്നും ബസ്സുകൾ കാലത്ത് മുതലേ സർവീസ് നിർത്തിയിരിക്കുകയാണ്.

