കൊയിലാണ്ടി എച്ച്.ഡി. എഫ്. സി. ബാങ്കിൽ തീപ്പിടുത്തം

കൊയിലാണ്ടി: എച്ച്. ഡി. എഫ്. സി. ബാങ്കിൽ തീപ്പിടിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബേറ്ററി സ്ഥാപിച്ച റൂമിലായിരുന്നു തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. കൊയിലാണ്ടി സിറ്റിബസാറിൽ ബിൽഡിംഗിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇവിടെ തീപിത്തമുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് മാസം മുമ്പേ വോഡാഫോൺ ഷോറൂം പൂർണ്ണമായും തീ പിടിച്ച് കത്തി നശിച്ചിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു.
