കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു
കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ പൊതു ബജറ്റിലെ പ്രവാസി വിരുദ്ധ നിലപാടുകളിൽ പ്രതിക്ഷേധിച്ച് കേരള പ്രവാസി സംഘം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി. പ്രവാസികൾക്കായി ഒരു ആനുകൂല്യങ്ങളും ബജറ്റിൽ ഉൾകൊള്ളിച്ചില്ല. കൂടാതെ നിലവിലുള്ള NRE സ്റ്റാറ്റസിൻ്റെ ദിവസ ദൈർഗ്യം 182 ദിവസത്തിൽ നിന്ന് 240 ദിവസമായി വർദ്ധിപ്പിക്കുകയും സ്വന്തം രാജ്യത്ത് കൂടുതൽ സമയം താമസിക്കാനുള്ള പ്രവാസികളുടെ അവകാശം നിഷേധിക്കുകയും ചെയ്ത നടപടിയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
തുടർന്ന് കിഡ്സൺ കോർണറിൽ നടന്ന പ്രതിക്ഷേധ യോഗം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡണ്ട് എം. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റ അംഗം കെ.ടി.കെ ഭാസ്കരൻ, വൈസ് പ്രസിഡണ്ട് കബീർ സലാല എന്നിവർ സംസാരിച്ചു. ടി.പി. ഷിജിത്ത് സ്വാഗതവും, ആസാദ് പള്ളത്ത് നന്ദിയും പറഞ്ഞു. ഷംസീർ, മൊയ്തീൻകോയ, നജീബ, കെ. സജീവ് കുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
