കേരള എൻ.ജി.ഒ. അസോസിയേഷൻ ധർണ നടത്തി

കൊയിലാണ്ടി : സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള ക്ഷാമബത്ത എത്രയുംവേഗം അനുവദിക്കണമെന്നും ശമ്പളപരിഷ്കരണം വൈകുന്നസാഹചര്യ ത്തിൽ ഒരു മാസത്തെ ശമ്പളം ഇടക്കാലാശ്വാസമായി അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ജില്ലാ പ്രസിഡണ്ട് കെ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. എം. ഷാജി മനേഷ് അധ്യക്ഷത വഹിച്ചു. എം.ടി. മധു, ടി. ഹരിദാസൻ, വി. പ്രതീഷ്, എം. ഷാജീവ് കുമാർ, പ്രദീപ് സായിവേൽ, വി.കെ. സുനിൽകുമാർ, കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

