KOYILANDY DIARY.COM

The Perfect News Portal

കെട്ടിട നിര്‍മാണ നിയമം ലംഘിക്കുന്ന എന്‍ജിനീയര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും : മന്ത്രി കെ.ടി. ജലീല്‍

കോഴിക്കോട് >കെട്ടിടനിര്‍മാണനിയമം ലംഘിക്കുന്ന എന്‍ജിനീയര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുതിയ നിയമഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ്, സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) ബില്‍ഡ് എക്‌സ്‌പോ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.

കെട്ടിടനിര്‍മാണ നിയമം ലംഘിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ലെന്‍സ്‌ഫെഡ് തയ്യാറാവണം. സംസ്ഥാനത്തെ കെട്ടിടനിര്‍മാണ നിയമം  പരിഷ്‌കരിക്കുന്നത് പരിഗണനയിലുണ്ട്. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്.   കെട്ടിടനിയമം ലംഘിച്ചതിന്റെ പേരില്‍ കെട്ടിടനമ്പര്‍ കിട്ടാത്ത ഒട്ടേറെ വീടുകളും വാണിജ്യസ്ഥാപനങ്ങളുമാണ് സംസ്ഥാനത്തുള്ളത്. ഇവ ഉപയോഗയോഗ്യമാക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. ഒക്ടോബര്‍ 18-ന നിയമസഭാ സമ്മേളനത്തിനിടെ തദ്ദേശസ്ഥാപനങ്ങള്‍ക്കായുള്ള ചര്‍ച്ചയില്‍ ഇത് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഡോ. എ. അച്യുതന്‍, കൈരളി ടി.എം.ടി. എം.ഡി. ഹുമയൂണ്‍, ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി. സുലൈമാന്‍ എന്നിവരെ ആദരിച്ചു. കെ.ഇ. മുഹമ്മദ് ഫസല്‍ അധ്യക്ഷനായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.കെ. സുധീഷ് കുമാര്, രാജേഷ് പുത്തന്‍പുരയില്‍, മുഹമ്മദ് ഇക്ബാല്‍, കെ. മധുസൂദനന്‍, അനില്‍കുമാര്‍ പിള്ള, സി.എച്ച്. ഹാരിസ് എന്നിവര്‍ സംസാരിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *