കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മൂഴിയാര്പോകുന്ന കെഎസ്ആര്‍ടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. മൂഴിയാര്‍ എത്തുന്നതിന് തൊട്ടു മുന്‍പ് രാത്രി ഒമ്ബതരയോട് കൂടി ചോര കക്കി എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം.
കുട്ടിയാനക്കൊപ്പം റോഡില്‍ നില്‍ക്കുകയായിരുന്ന ആന ബസിനു നേരെ പാഞ്ഞടുക്കുകയും, തുമ്പികൈ കൊണ്ട് മുന്‍ഗ്ലാസ് അടിച്ചു പൊട്ടിക്കുകയുമായിരുന്നു. ഡ്രൈവര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ നില ഉറപ്പിച്ച ആന കുറെ കഴിഞ്ഞ് കാട്ടിനുള്ളിലേക്ക് പിന്‍വാങ്ങിയപ്പോഴാണ് ബസ് മുന്നോട്ട് എടുക്കാനായത്.

ആക്രമണ സമയത്ത് ജീവനക്കാരെ കൂടാതെ 6 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. വൈകീട്ട് നാലരക്ക് വെഞ്ഞാറമൂട് ഡിപ്പോയില്‍നിന്ന് പോകുന്ന ആര്‍പിഎ 354-ാം നമ്പര്‍ ബസിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. സാധാരണയായി ഇത്തരത്തില്‍ ആന വരികയും ബസ് കുറുകെ നില്ക്കാറും പതിവാണെന്ന് ഡൈവര്‍ പി മനോജും കണ്ടക്ടര്‍ അരുണ്‍ വൈശാഖും പറഞ്ഞു. എന്നാല്‍ കുട്ടിയാന കൂടെ ഉണ്ടായിരുന്നതാണ് ആക്രമിക്കാന്‍ കാരണം.

