കെ. എസ്. ടി. എ സംസ്ഥാന സമ്മേളനം

കൊയിലാണ്ടി: സംസ്ഥാന സമ്മേളന പതാക ദിനത്തിൻ്റെ ഭാഗമായി കെ. എസ്. ടി. എ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റി എകരൂരിൽ സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷാജിമ ഉദ്ഘാടനം ചെയ്തു. നവകേരള സൃഷ്ടിക്കായി അണിചേരൂ, മത നിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ എന്ന മുദ്രാവാക്യമുയർത്തിയാണ് സമ്മേളനം നടക്കുന്നത്. സബ് ജില്ല പ്രസിഡണ്ട് എം. എം ഗണേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. കെ അബ്ബാസ്, സി. ഷീബ എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി പി. എം സോമൻ സ്വാഗതവും, സബ് ജില്ലാ കമ്മിറ്റി മെമ്പർ വി. എം ശിവാനന്ദൻ നന്ദിയും പറഞ്ഞു.

