കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകും

കൊയിലാണ്ടി: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ നയിക്കുന്ന ജന രക്ഷായാത്രക്ക് ഒക്ടോബർ 7 ന് കാലത്ത് 12 മണിക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം വിജയിപ്പിക്കാൻ കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള പഞ്ചായത്ത്, ബൂത്ത് തല സമ്മേളനങ്ങൾ 30 ഓടെ പൂർത്തിയാക്കും.
കാൽലക്ഷത്തോളം പേരെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുപ്പിക്കും. ജന രക്ഷായാത്ര സംസ്ഥാന കോ – ഓർഡിനേറ്റർ കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാമദാസ്, എം.സി. ശശീന്ദ്രൻ, ടി.കെ. പത്മനാഭൻ, വി.കെ. ജയൻ, വി.കെ.ഉണ്ണികൃഷ്ണൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു.

