കുടിവെളളം വിതരണം ചെയ്തു

കൊയിലാണ്ടി: 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് നിത്യചെലവിന് പണമില്ലാതെ സ്റ്റേറ്റ് ബാങ്കിന് മുമ്പിൽ പണം മാറാൻ മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞ ജനങ്ങൾക്ക് കൊയിലാണ്ടി യൂത്ത് കോൺഗ്രസ്സ് നേതൃത്വത്തിൽ കുടിവെളളം വിതരണം ചെയ്തു. രാജേഷ് കീഴരിയൂർ, വെങ്ങളത്ത്കണ്ടി രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
