കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

തിരുവങ്ങൂർ: കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച നാല് മണിയോടെയാണ് സംഭവം. തിരുവങ്ങൂർ കുനിയിൽ കടവ് നിസാറിൻ്റെ ഉടമസ്ഥതതയിലുള്ള പോത്താണ് പണിതീരാത്ത കിണറ്റിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി പിയുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി കിണറിൽ നിന്നും പോത്തിനെ രക്ഷിക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകാന്ത് കെ കിണറ്റിൽ ഇറങ്ങുകയും ബെൽറ്റ് ഉപയോഗിച്ച് പോത്തിനെ കെട്ടികുടുക്കി മറ്റ് സേനാംഗങ്ങൾ വലിച്ചു കയറ്റുകയായിരുന്നു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ & റെസ്ക്യൂ ഓഫിസർമാരായ ടി പി ഷിജു, ബിനീഷ് കെ, രാകേഷ് പികെ, നിധിൻരാജ്, ഹോം ഗാർഡുമാരായ ബാലൻ ടിപി, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.


