കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടം: യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി: എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ കൂവപ്പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുക്കൂട്ടുത്തറ പാറേപ്പള്ളി സ്വദേശി പി.എസ്. നിഖില്‍ കുമാര്‍ (20) ആണ് മരിച്ചത്.
രാവിലെ ഒമ്ബതോടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് യുവാവ്. രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് അപകടം.

