കാവുംവട്ടത്ത് കുറുക്കന്റെ കടിയേറ്റ് അഞ്ച് പേർ ആശുപത്രിയിൽ

കൊയിലാണ്ടി: കാവുംവട്ടത്ത് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മൂഴിക്ക് മീത്തൽ കൊല്ലറംകണ്ടി മാധവി (80), പുന്നോറത്ത് രാധ (30), ബംഗാൾ സ്വദേശി, ഷെഫീഖ്, പാറമ്മൽ, ഹനീഫ(30), എ.ടി.ഷാജി (35) തുടങ്ങിയവർക്കാണ് കടിയേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം.
വീട്ടിൽ നിൽക്കുമ്പോഴാണ് മാധവിക്ക് കടിയേറ്റത്. ഇത് തടയാൻ ശ്രമിച്ച രാധയുടെ കൈക്കുമാണ് കടിയേറ്റത്. നാലോളം കുറുക്കൻമാരുടെ സംഘമാണ് നാട്ടുകാരെ ആക്രമിച്ചത്. ഹനീഫയെ കടിച്ച കുറുക്കനെ ഹനീഫയും നാട്ടുകാരും ചേർന്ന് തന്നെ തല്ലി കൊല്ലുകയായിരുന്നു. മറ്റ് നാല് കുറുക്കൻമാരെയും നാട്ടുകാർ പിൻ തുർന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടുകാർ ഭീതിയിലാണ്.

