ഫുട്ബോൾ കോച്ച് എൻ.എം. രാജേഷ് ഇനി ഓർമ്മകൾ മാത്രം

കൊയിലാണ്ടി: ഇനി മലബാറിലെ ഫുട്ബോള്‍ മൈതാനങ്ങളില്‍ എൻ.എം. രാജേഷ് ഉണ്ടാവില്ല. കാല്പന്തുകളിയെ ഇത്രയധികം സ്നേഹിച്ച ഒരു മൂടാടിക്കാരൻ വേറെയുണ്ടാവില്ല. പരേതരായ ഗോപാലന്റെയും, ലീലയുടെയും മകനാണ്.
കൂലി പണിക്ക് പോയി കിട്ടുന്ന പണവുമായി കളിക്കാരെ പ്രോത്സാഹിച്ച അവിവാഹിതനായ രാജേഷ് സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ആസ്പയര് മൂടാടി എന്ന ഫുട്ബോൾ അക്കാദമി രൂപികരിക്കുകയും ഒട്ടനവധി പേര്‍ക്ക് ഫുട്ബോള്‍ കളിക്കാനുളള വേദിയും പരിശീലനവും നല്കി. കേരള ബ്ലാസ്റേര്സ് ഫുട്ബോൾ സ്കൂൾ കോഴിക്കോട് സെന്റർ കോച്ചായിരുന്നു. ആൾ ഇന്ത്യാ ഫുട്ഏബോൾ ഫെഡറേഷൻ ഡി.ലൈസൻസ്, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ സി ലൈസൻസ് കോഴ്സിൽ പങ്കെടുത്തിട്ടുണ്ട്.
ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഗ്രാസ്റൂട്ട് ലീഡേഴ്സ് കോഴ്സ് പാസ്സായി. ഐ എസ് എൽ, ബ്രിട്ടീഷ് കൗൺസിൽ, പ്രീമിയർസ്കിൽ ഓൾ ഇന്ത്യ ഫെഡറേഷൻ എന്നിവർ സംയുക്തമായി ഐ എസ് എൽ ഗ്രാസ്റൂട്ട് കോച്ചുമാർക്കായി നടത്തിയ പ്രീമിയർ സ്കിൽ കോച്ചിംഗ് കോഴ്സ് ഫേസ് 1 കേരള ബ്ലാസ് റ്റേഴ്സിനെ പ്രതിനിധീകരിച്ച കോഴിക്കോട്ടെ ഏകകോച്ചും അണ്ടർ-16 ഐ ലീഗ് ടീമിൽ ടെറി ഫിലാന്റെ സപ്പോർട്ടിംഗ് സ്റ്റാഫ് ആയിരുന്നു. നിരവധി ഫുട്ബോൾ പ്രേമികളും ജനപ്രതിനിധികളും നാട്ടുകാരുമാണ് ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തത്.
