കേരള കർഷക സംഘം കൊയിലാണ്ടി സെൻടൽ മേഖല സമ്മേളനം

കൊയിലാണ്ടി: കേരള കർഷക സംഘം കൊയിലാണ്ടി സെൻടൽ മേഖല സമ്മേളനം പന്തലായനി നോർത്തിൽ ഉണ്ണരയേട്ടൻ നഗരിയായ കേളുഏട്ടൻ മന്ദിരത്തിൽ വെച്ച നടന്നു. ജില്ലാ കമ്മിറ്റി അംഗം യു.കെ.ഡി. അടിയോടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി. ചന്ദ്രശേഖരൻ പതാക ഉയർത്തി. മേഖലാ സെക്രട്ടറി എം നാരായണൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സിപി.ഐ.(എം) സെൻട്രൽ ലോക്കൽ സെക്രട്ടറി ടി.വി.ദാമോദരൻ, കർഷകസംഘം ഏരിയാ പ്രസിഡണ്ട് പി കെ ഭരതൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി കെ ശിവദാസൻ സ്വാഗതവും ചെർമാൻ പി കെ രഘുനാഥ് നന്ദിയും പറഞ്ഞു.

