കാപ്പാട് ഫെസ്റ്റിൽ തിരക്കേറി
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ആരംഭിച്ച കാപ്പാട് ബീച്ച് ഫെസ്റ്റിൽ ജനങ്ങളുടെ തിരക്കേറി . ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ ഫണ്ട് ശേഖരണാർത്ഥമാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 25 ഓളം വിദേശ രാജ്യങ്ങളിൽ നിന്നുള്ള പക്ഷികളുടെ പ്രദർശനം, ബംഗാളി സ്വീറ്റ്സ്, രാജസ്ഥാനി കാർപ്പെറ്റ്, പഴയ കാല മിഠായികളുടെ പ്രദർശനവും വില്പനയും, പൈതൃക പാരമ്പര്യ ചരിത്ര പ്രദർശനം, പരിയാരം മെഡിക്കൽ കോളേജിന്റെ അനാട്ടമി പ്രദർശനം, പുഷ്പഫല പ്രദർശനവും വില്പനയും, പുസ്തകമേളയും വില്പനയും, ഗ്യാലക്സി ഫർണ്ണിച്ചറിന്റെ പ്രദർശനവും വില്പനയും, കുട്ടികൾക്കായുള്ള ഒട്ടക സവാരി, കുതിര സവാരി, ഫുഡ് കോർട്ട് കുട്ടികൾക്കായുള്ള റൈഡിങ്ങ് ദിവസവും എന്റർടൈമെന്റ് പോഗ്രാമുകൾ സംഘാടകർ എന്നിവയാണ് ഏർപ്പെടുത്തിയത്. ഫിബ്രവരി 2 ന് വൈകീട്ട് 4 മണിക്ക് സാഹസിക നീന്തൽ താരവും കൊല്ലം ലൈഫ് ഗാർഡുമായ ഡോൾഫിൻ രതീഷ് കയ്യും കാലും ബന്ധിച്ച് കടലിൽ നിന്തിപ്രദർശനം നടത്തും.
