കല്ലട ബസില്‍ ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: കല്ലട ബസില്‍ ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചതായി പരാതി. കര്‍ണ്ണാടക മണിപ്പാലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിലാണ് പീഢന ശ്രമം. പുലര്‍ച്ചെ 1.30 ഓടെ തേഞ്ഞിപ്പലം കാക്കഞ്ചേരിയിലെത്തിയ ബസ്സില്‍ യാത്രക്കാരിയായ സ്ത്രിയെ അഡീഷണല്‍ ഡ്രൈവര്‍ കടന്ന് പിടിച്ചതായാണ് പരാതി. സംഭവത്തില്‍ ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീ ഇരുന്ന സീറ്റില്‍ എത്തി ഡ്രൈവര്‍ ജോണ്സണ് ജോസഫ് കടന്ന് പിടിച്ചുവെന്ന് സ്ത്രീ തേഞ്ഞിപ്പാലം പോലീസിന് പരാതി നല്കിയ പരാതിയില്‍ പറയുന്നു. ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ യുവതി ബഹളം വെച്ചു. ഇതുകണ്ട സഹയാത്രികര്‍ ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറി.ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്ത നിലയിലാണ്. സംഭവത്തില്‍ കുടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് സി.ഐ ജി ബാലചന്ദ്രന് പറഞ്ഞു.തേഞ്ഞിപ്പലം സി.ഐ. ജി. ബാലചന്ദ്രനും സംഘവും എത്തിയാണ് ബസ്സ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി

