കല്യാണപ്പെണ്ണ് തടിച്ചതിന് കുറ്റം പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടി നല്കി ഭര്‍ത്താവ്

കൊച്ചി: വിവാഹദിവസം കല്യാണപ്പെണ്ണ് തടിച്ചതിന് കുറ്റം പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടി നല്കി ഭര്‍ത്താവ്. കല്യാണപ്പെണ്ണ് അല്‍പ്പം തടിച്ചിട്ടാ അല്ലേ, ചെക്കനും സ്വല്പ്പം കറുത്തിട്ടാ… വിവാഹവേദികളില്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവിയാണിത്. ഒരു പ്രയോജനവും ഇല്ലെന്ന് അറിഞ്ഞിട്ടും മറ്റുള്ളവരുടെ കാര്യത്തില്‍ വലിഞ്ഞുകയറി അഭിപ്രായം പറയുന്ന അത്തരക്കാര്‍ക്ക് തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് ബ്ളോഗര്‍ സുജിത്ത് ഭക്തന്.
വിവാഹ ചിത്രത്തില്‍ ഭാര്യയ്ക്ക് തടി കൂടുതലാണെന്ന കളിയാക്കലുകള്‍ക്കാണ് ഫേസ്ബുക്ക് ലൈവിലൂടെ ഭാര്യയെ ചേര്‍ത്ത് പിടിച്ച് സുജിത്ത് മറുപടി നല്‍കിയത്.

‘എല്ലാവരും പറയുന്നു ശ്വേതയ്ക്ക് ഭയങ്കര തടിയാണെന്ന്. എനിക്കത്യാവശ്യം തടിയില്ലേ?, പിന്നെ തടിയെന്നു പറഞ്ഞാല്‍ തടി മാത്രേയുള്ളൂ. ഈ ഹൃദയം വളരെച്ചെറുതാണ്. മനസുണ്ടല്ലോ, നല്ല ശുദ്ധ മനസാണ്. എനിക്ക് തടിയുള്ളവരെ ഇഷ്ടമാണ്. തടിയുള്ളവര്‍ക്കും ഇവിടെ ജീവിക്കണ്ടേ?

തടിയില്ലാത്തവര്‍ മാത്രമാണോ സുന്ദരനും സുന്ദരിയും? അങ്ങനെയൊന്നും പറഞ്ഞിട്ടു കാര്യമില്ല. പല ആളുകളും വന്നിട്ട് വളരെയധികം മോശമായ കമന്റുകളിടാറുണ്ട്. അങ്ങനെയൊന്നും പറയരുത്. എല്ലാവര്ക്കും അവരവരുടേതായ ഭംഗിയുണ്ട്. അപ്പോള്‍ ആ ഭംഗിയെന്നു പറയുന്നത് മനസിനുള്ളിലാണ്. അല്ലാതെ പുറമെയുള്ള ശരീരത്തിലോ, സൗന്ദര്യത്തിലോ, തടിച്ചിട്ടോ മെലിഞ്ഞിട്ടോയിരിക്കുന്നതൊന്നും ഒന്നുമല്ല. സുജിത് പറയുന്നു. സുജിത്തിന്റെ അഭിപ്രായങ്ങളെ ശരിവച്ച് താനിതെല്ലാം വളരെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശ്വേതയും പറഞ്ഞു.

