KOYILANDY DIARY.COM

The Perfect News Portal

കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന് ഇന്ന്‌ പതാക ഉയരും

കൊച്ചി : മണ്ണില്‍ പണിയെടുക്കുന്നവന്റെയും പ്രാന്തവല്‍ക്കരിക്കക്കപ്പെട്ടവരുടെയും സംഘടനയായ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന് ഇന്ന്‌ പതാക ഉയരും. എറണാകുളത്ത് ആദ്യമായെത്തുന്ന സമ്മേളനത്തെ വരവേല്‍ക്കാന്‍ നദികളുടെ സംഗമഭൂമിയായ മൂവാറ്റുപുഴ ഒരുങ്ങിക്കഴിഞ്ഞു. നാടിന്റെ കാര്‍ഷികസംസ്കാരത്തെ തൊട്ടറിയാന്‍കഴിയുംവിധം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വമ്പന്‍ കാര്‍ഷിക–വ്യാവസായിക പ്രദര്‍ശനം നഗരത്തിന് മറ്റൊരു അനുഭവമാകും. ആര്‍എസ്എസ് കലാപം വെളിവാക്കുന്ന കലി ചിത്രപ്രദര്‍ശനവും സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും.

കയ്യൂരില്‍നിന്ന് ആരംഭിച്ച സി ടി കൃഷ്ണന്‍ ക്യാപ്റ്റനായ  പതാകജാഥ തിങ്കളാഴ്ച ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ കറുകുറ്റിയില്‍ കെഎസ്കെടിയു ജില്ലാ സെക്രട്ടറി സി ബി ദേവദര്‍ശനന്‍, പ്രസിഡന്റ് എം കെ സോമന്‍, ടി കെ മോഹനന്‍, എം സി സുരേന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ അങ്കമാലിയില്‍നിന്ന് പ്രയാണം തുടങ്ങി വൈകിട്ടോടെ മൂവാറ്റപുഴയിലെത്തും.

സി ടി കൃഷ്ണന്‍ നയിക്കുന്ന പതാകജാഥയ്ക്ക് എറണാകുളം ജില്ലാ അതിര്‍ത്തിയായ കറുകുറ്റി പൊങ്ങത്തു നല്‍കിയ സ്വീകരണം

ദീപശിഖാ റിലെ തിങ്കളാഴ്ച വൈകിട്ട് വയലാറിലെ സ്മൃതിമണ്ഡപത്തില്‍നിന്ന് ജി സുധാകരന്‍ സംസ്ഥാന പ്രസിഡന്റ് ബി രാഘവന് കൈമാറി.

Advertisements

കേരളത്തില്‍ അസമാധാനവും മതപരമായ ചേരിതിരിവും സൃഷ്ടിക്കുന്ന സാംസ്കാരികവിരുദ്ധ പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *