KOYILANDY DIARY.COM

The Perfect News Portal

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

ഡല്‍ഹി: പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കി.  180 സീറ്റിലെ പ്രവേശനമാണ് റദ്ദാക്കിയത്. കണ്ണൂര്‍ കോളേജിലെ 150 സീറ്റിലേയും കരുണ കോളേജിലെ 30 സീറ്റിലേയും പ്രവേശനമാണ് റദ്ദാക്കിയത്.കോളേജുകള്‍ രേഖകള്‍ കെട്ടിച്ചമച്ചെന്നും നടപടി ക്രമങ്ങള്‍ പാലിച്ചിെല്ലെന്നും കോടതി നിരീക്ഷിച്ചു. ജയിംസ് കമ്മിറ്റി അംഗീകരിച്ച 30 പേര്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സര്‍ക്കാരിന് അവകാശപ്പെട്ട 50 ശതമാനം മെറിറ്റ് സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ സ്വന്തം നിലയില്‍ പ്രവേശനം നടത്തുന്ന കോളേജുകളാണ് രണ്ടും. ആറു തവണയായി നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ അവഗണിച്ച് ഇരു കോളേജും പ്രവേശനം നടത്തിയതിനെതുടര്‍ന്ന് ജെയിംസ് കമ്മിറ്റി   കരുണയില്‍ 100 സീറ്റിലേക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ 150 സീറ്റിലേക്കുമുള്ള പ്രവേശനം നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെയുള്ള അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

ഇരു കോളേജിലെയും 250 സീറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏകീകൃത കൌെണ്‍സലിങ്ങിലൂടെ നികത്തണമെന്ന് കാണിച്ച് ജസ്റ്റിസ് ജയിംസ,് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന് നിര്‍ദേശം കൈമാറിയിരുന്നു. ഇരു കോളേജും സ്വന്തം നിലയില്‍ പ്രവേശനം നല്‍കിയ കുട്ടികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിന്റെ അലോട്ട്മെന്റില്‍ പ്രവേശനം നേടുന്നവരെയേ വിദ്യാര്‍ഥികളായി രജിസ്റ്റര്‍ ചെയ്യാവൂ എന്നും ആരോഗ്യ സര്‍വകലാശാലയെയും അറിയിചിരുന്നു.

Advertisements

പാലക്കാട് കരുണയ്ക്കെതിരെ 75 പരാതിയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ 102 പരാതിയുമാണ് ലഭിച്ചത്. ജയിംസ് കമ്മിറ്റിക്ക് ഇരു കോളേജും സമര്‍പ്പിച്ച പ്രവേശനലിസ്റ്റ് ഒരുഘട്ടത്തിലും കോളേജുകള്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ല. മാനേജ്മെന്റ്, എന്‍ആര്‍ഐ സീറ്റുകളിലാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *