KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷന്‍ സ്വസ്തി – കോഴിക്കോട് ഇരുപതോളം തെരുവിന്റെ മക്കളെ പുനരധിവസിപ്പിച്ചു

കോഴിക്കോട് : സിറ്റിപോലീസിന്റെ ഓപ്പറേഷന്‍ സ്വസ്തി പദ്ധതിയുടെ ഭാഗമായി തെരുവിലുള്ള 20 പേരെ പുനരധിവസിപ്പിച്ചു. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, ചാത്തമംഗലം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്, എസ്.പി.സി., മോഡല്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിസംഘടന എന്നിവയുടെ സഹകരണത്തോടെയായാണ് പുനരധിവാസപദ്ധതി നടപ്പാക്കുന്നത്.

തെരുവിന്റെ പലഭാഗങ്ങളില്‍നിന്നുള്ളവരെ വാഹനത്തില്‍ മോഡല്‍ സ്‌കൂളിലെത്തിച്ചു. മുടിവെട്ടുകയും കുളിപ്പിക്കുകയും ചെയ്തശേഷം ഇവരെ വിവിധ കേന്ദ്രങ്ങളിലേക്കെത്തിച്ചു. മാനസികവെല്ലുവിളി നേരിടുന്ന മൂന്നുപേരെ കുതിരവട്ടം ഗവ. ആസ്​പത്രിയിലേക്ക് മാറ്റി.  മറ്റുള്ളവരെ നിലമ്പൂരിലുള്ള വൃദ്ധസദനത്തിലാണ് എത്തിച്ചത്.

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് ജോലിചെയ്തിരുന്ന യുവാവും കൂട്ടത്തിലുണ്ടായിരുന്നു. അപകടത്തെത്തുടര്‍ന്ന് തെരുവിലെത്തപ്പെടുകയായിരുന്നു ഇയാള്‍. ആദ്യഘട്ടത്തില്‍ 21 പേരെ പുനരധിവസിപ്പിച്ചിരുന്നു.

Advertisements

സിറ്റി പോലീസ് അഡ്മിനിസ്‌ട്രേഷന്‍ അസി. കമ്മിഷണര്‍ കെ.കെ. മൊയ്തീന്‍കുട്ടി, സാന്ത്വനം ചെയര്‍മാന്‍ പി.വി. സുധീര്‍, സി.പി.ഒ. സുനിത ഷിജിത്ത്, സി.പി.ഒ.(എസ്.പി.സി.) മേരി എര്‍മിന റോഡ്രിഗ്‌സ്, മോഡല്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിസംഘടനാ ഭാരവാഹികളായ സനാഫ് പാലക്കണ്ടി, മോഹന്‍ കുര്യാല്‍, അനൂപ് കെ. അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *