ഓണ്‍ലൈന്‍ ടാക്സി സമരം: ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കു ക്ഷണിച്ച് ലേബര്‍ കമ്മീഷണര്‍

കൊച്ചി: സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ലഭ്യമാകണമെന്നതുള്പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ലേബര്‍ കമ്മീഷണര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഡ്രൈവര്‍മാരെ ക്ഷണിച്ചിരിക്കുന്നത്.
ഇന്നലെ അര്‍ധരാത്രി മുതല്‍ കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ടാക്സി തൊഴിലാളികള്‍ തുടര്‍ച്ചയായി പത്താം ദിവസവും നടത്തുന്ന സമരം ഫലം കാണാതെ വന്നതോടെയാണ് അനിശ്ചിതകാലസമരത്തിലേക്ക് ഡ്രൈവര്‍മാര്‍ കടക്കുന്നത്.

ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കമ്ബനി പ്രതിനിധികളും തൊഴിലാളി സംഘടനകളും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ചര്‍ച്ച ഫലം കണ്ടില്ല.

