എസ്.സി. വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2021-22 പദ്ധതി പ്രകാരം എസ്.സി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ നടന്ന പരിപാടി ചെയർ പേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ. ഇന്ദിര ടീച്ചർ അധ്യഷതവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സ്വാഗതവും പട്ടികജാതി വികസന ഓഫീസർ വിചിത്ര എൻ ഇ നന്ദിയും പറഞ്ഞു.

