എച്ച്.ഐ.വി. ബോധവത്കരണ ക്ലാസും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: മൂടാടി മലബാര്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ റെഡ് റിബണ്‍ ക്ലബ്ബ് എച്ച്.ഐ.വി. ബോധവത്കരണ ക്ലാസും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു. കെസ്‌കെയറിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
പ്രിന്‍സിപ്പല്‍ പി.ആര്‍. സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ എം.കെ. ഷാഹിറ, ആര്‍.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ സലില്‍കുമാര്‍, കെസ്സ്‌കെയര്‍ പ്രോജക്ട് ഡയറക്ടര്‍ ഷൈജേഷ് എന്നിവര്‍ സംസാരിച്ചു.

