KOYILANDY DIARY.COM

The Perfect News Portal

എക്സൈസ് എൻഫോഴ്സ്മെൻ്റ് എലത്തൂരിൽ നടത്തിയ റെയ്ഡിൽ 80 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

കോഴിക്കോട് : എൻഫോഴ്സ്മെന്റ് ആന്റ്  ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡിൽ 80 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്തത്. പ്രിവന്റീവ് ഓഫീസർ ബിജുമോന്റെ  നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് എലത്തൂർ അംശം പുത്തൂർ ദേശത്ത്  എരഞ്ഞിക്കാട്ട് പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം പൂരത്തറ പൂഴയുടെ തീരത്ത് കുറ്റിക്കാടുകൾകിടയിൽ നിന്ന്  മൂന്ന് ബാരലുകളികളിലായി സൂക്ഷിച്ച 80 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്.
കോഴിക്കോട് എക്സൈസ് ഡെപ്പ്യൂട്ടി കമ്മീഷണർ അനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ പരിശോധന നടത്തിയത്. ലോക്ക് ഡൗണിനെ  തുടർന്നുണ്ടായ അടിയന്തിര സാഹചര്യത്തിൽ  സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്കുമാറിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന വ്യാപകമായ റെയ്ഡിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇതിനോടകം നാലായിരത്തിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഈ കേസുകളുടെ തുടരന്വേഷണം റെയ്ഞ്ച് ഓഫീസുകളിലാണ് നടക്കുന്നത്.
ലോക്ക് ഔട്ട് നീട്ടിയ സാഹചര്യത്തിൽ വിദേശമദ്യലഭ്യത ഇനിയും വൈകുമെന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ റെയ്ഡുകൾക്കാണ് എക്സൈസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പരിശോധനയിൽ  സിവിൽ എക്സൈസ് ഓഫീസർമാരായ ബിനീഷ് കുമാർ ,റനീഷ് , ഫെബിൻ എൽദോ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *