KOYILANDY DIARY

The Perfect News Portal

ഒഴിഞ്ഞ കുപ്പികളിൽ മനോഹരമായ ചിത്ര പണികൾ ചെയ്ത് ശ്രദ്ധേയരാവുകയാണ് സഹോദരിമാർ

കൊയിലാണ്ടി: ഒഴിവുകാലത്ത് ഒഴിഞ്ഞ കുപ്പികളിൽ മനോഹരമായ ചിത്ര പണികൾ ചെയതു ശ്രദ്ധേയരാവുയാണ് കൊരയങ്ങാട് തെരുവിലെ സഹോദരിമാരായ സ്നേഹ വിനോദും, ദേവിക വിനോദും.  കാലി കുപ്പിയിൽ മനോഹരമായ ചിത്രങ്ങൾ വരച്ചും, പേപ്പർ കൊണ്ട് പൂക്കൾ നിർമ്മിച്ചും, തുണികളിൽ വെജിറ്റബിൾ പ്രിന്റും  തീർത്ത് ഇവർ കോവിഡ് കാലം സർഗ്ഗാത്മകമാക്കുകയാണ്.  കൊരയങ്ങാട് തെരുവിൽ താമസിക്കുന്ന കൊയിലാണ്ടി താലൂക്കോഫീസ് ജീവനക്കാരനായ കുന്നക്കണ്ടി വിനോദിന്റയും  ലിനയുടെയും മക്കളാണ് ഈ കൊച്ചു മിടുക്കികൾ. കോവിഡ് അടച്ചു പൂട്ടൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ ഇത്തരം കലാ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

എന്നാൽ കോവിഡ്‌ കാരണം അവധി പ്രഖ്യാപിച്ചതോടെ ഇരുവർക്കും പൂർണ്ണമായും കലാപ്രവർത്തിയിൽ മുഴുകാനായി. ഇതോടെ വീടിനകത്ത് പുതിയൊരു വർണ്ണം പ്രപഞ്ചം തീർക്കാനായി എന്നതിൻ്റെ സന്തോഷം ഇരുവരെയും കുറച്ചൊന്നുമല്ല ആശ്വസിപ്പിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളും ഒഴിഞ്ഞ മറ്റു പാത്രങ്ങളും മദ്യ കുപ്പികളും നമുക്ക് മാലിന്യമാണെങ്കിലും അത് ഇത്തരം കുരുന്ന് കലാമനസുകളുടെ കൈകളിലെത്തിയാൽ കാലങ്ങളോളം നമുടെ മനസിന് കുളിർമ്മ പകരുമെന്നതാണ് ഉവരുടെ കരവിരുതുകളിൽ നിന്ന് നമ്മെ ഓർമ്മിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *