ഉള്ളൂർക്കടവ് പാലം നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി : കൊയിലാണ്ടി – ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂർക്കടവ് പാലം നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. പുഴയിൽ പൈലിങ് പ്രവൃത്തി പൂർത്തിയായി. പൈലിങ് പൂർത്തിയായിടത്ത് തൂണുകളുടെ നിർമാണത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു കരകളിലും 11 പൈലിങ് കൂടി ചെയ്യാനുണ്ട്. ഉള്ളൂർ ഭാഗത്താണ് കൂടുതലായി പൈലിങ് വേണ്ടത്. 11 എണ്ണം. ചേലിയ ഭാഗത്ത് നാലും.സ്ഥലം ലഭ്യമാകാത്ത പ്രശ്നമാണ് ഇവിടെ പൈലിങ് ആരംഭിക്കാതിരിക്കാൻ കാരണമായി കേൾക്കുന്നത്. മൊത്തം 51 പൈലിങ്ങാണ് വേണ്ടത്. ഇതിൽ 40 എണ്ണം പൂർത്തിയായി. 250.6 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും നിർമിക്കുന്ന പാലത്തിന് 12 തൂണുകളാണ് ഉണ്ടാവുക. സ്ഥലം ലഭ്യമായാൽ വേഗത്തിൽ പണിനടത്താൻ കഴിയുമെന്ന് കരാറുകാർ പറഞ്ഞു.

