ഉറവകുടിവെളള പദ്ധതി ഉദാഘാടനം ചെയ്തു

കൊയിലാണ്ടി> ഖത്തർ കെ.എം.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പൊയിൽകാവിൽ നിർമ്മിച്ച ഉറവകുടിവെളള പദ്ധതി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.പി സദകത്തുല്ല അദ്ധ്യക്ഷത വഹിച്ചു. വി.പി ഇബ്രാഹിം , വെങ്ങളം റഷീദ്, മന്മു കെട്ടുങ്ങൽ, നൗഫൽ അലങ്കാർ, റഷീദ് യമാനി, സി.പി അലി എന്നിവർ സംസാരിച്ചു. അസീസ് സ്വാഗതവും അബ്ദുറഹിമാൻ മുചുകുന്ന് നന്ദിയും പറഞ്ഞു.
