ഇരുതണ്ണി തോട് ശുചീകരിച്ചു

ചേമഞ്ചേരി: ഗ്രാമപഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഇരുതണ്ണി തോട് ശുചീകരിച്ചു. പഞ്ചായത്തിലെ 14,15,16 വർഡുകളിലൂടെ ഒഴുകുന്ന ഇരുതണ്ണി തോട് തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ചേർന്നാണ് ശുചീകരിച്ചത്. ശുചീകരണത്തിൻറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, വൈസ് പ്രസിഡന്റ് അജ്നഫ് കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അതുല്യ ബൈജു, അബ്ദുൽ ഹാരിസ്, ഹെൽത്ത് ഇൻസ്പെക്ടർ ശശി, ശുചിത്വ മിഷൻ കോർഡിനേറ്റർ ഉഷാകുമാരി പഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ, മമ്മദ് കോയ, ഷെരീഫ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായി.


