ഇരിട്ടി ലീഗ് ഓഫീസിലുണ്ടായ സ്ഫോടനകേസില്‍ നാല് മുസ്ലീംലീഗ് നേതാക്കള്‍ അറസ്റ്റിലായി

കണ്ണൂര്‍: കഴിഞ്ഞ ദിവസം ഇരിട്ടി ലീഗ് ഓഫീസിലുണ്ടായ സ്ഫോടനകേസില്‍ നാല് മുസ്ലീംലീഗ് നേതാക്കള്‍ അറസ്റ്റിലായി. മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പി വി നൗഷാദ്,സെക്രട്ടറി പി സക്കറിയ,ജോയിന്റ് സെക്രട്ടറി എം കെ ഷറഫുദ്ദീന്,വൈസ് പ്രസിഡന്റ് കെ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
ആഗസ്റ്റ് 28ന് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 2 കാറുകള്‍ക്ക് കേടുപറ്റി.സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.

