ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി– ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്‌ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ചൊവ്വാഴ്‌ച അര്‍ധരാത്രി ആരംഭിക്കും. തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ഥികളും യുവജനങ്ങളും ഉള്‍പ്പെടെ 30 കോടിയോളം പേര്‍ പങ്കെടുക്കും.
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് 175 കര്‍ഷക, കര്‍ഷകത്തൊഴിലാളി യൂണിയനുകള്‍ ഗ്രാമീണ്‍ബന്ദ് ആചരിക്കും. അറുപതോളം വിദ്യാര്‍ഥി സംഘടനകളും വിവിധ സവകലാശാലാ യൂണിയന്‍ ഭാരവാഹികളും പിന്തുണ അറിയിച്ചതായി കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിഐടിയു ജനറല്‍സെക്രട്ടറി തപന്‍സെന്‍, അശോക്‌സിങ്ങ് (ഐഎന്‍ടിയുസി), അമര്‍ജിത്‌കൗര്‍ (എഐടിയുസി), ഹര്‍ഭജന്‍സിങ് സിദ്ധു (എച്ച്‌എംഎസ്), രാജീവ്‌ദിമ്‌രി (എഐസിസിടിയു), ശത്രുജിത് ( യുടിയുസി), സത്യവാന്‍ (എഐയുടിയുസി) എന്നിവര്‍ പങ്കെടുത്തു.

പണിമുടക്ക് കേരളത്തില്‍ സമ്ബൂര്‍ണമാകുമെന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവശ്യസര്‍വീസുകളായ പാല്‍, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ശബരിമല തീര്‍ഥാടന വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതാകുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

