ഇ.ഡി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: നഗരസഭ ഇ.ഡി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ സംസ്കരണ മേഖലയില്‍ ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയ്ർമാൻ അഡ്വ. കെ.സത്യന് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ കെ. എ. ഇന്ദിര, കെ. ഷിജു, പി.വി. നിജില, വ്യവസായ വികസന ഓഫീസര്‍ വി.കെ.സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

