ആശാകിരണം കാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി സന്നദ്ധസേന രൂപവത്കരിച്ചു

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ സി.ഒ.ഡി.യും രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയും ചേര്‍ന്ന് നടത്തുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി സന്നദ്ധസേന രൂപവത്കരിച്ചു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ കാന്‍സറിനെക്കുറിച്ച് സമഗ്ര ബോധവത്കരണം, ലഹരിയുടെ ദൂഷ്യവശങ്ങളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കല്‍ എന്നിവയാണ് ലക്ഷ്യം. സി.ഒ.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജയ്സണ്‍ കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് താണ്ടാപറമ്ബില് അധ്യക്ഷത വഹിച്ചു. സിനിമാ പ്രവര്ത്തകന് ബാബു അണ്ണന്, സിസ്റ്റര്‍ റോസ് മൈക്കിള്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രധാനാധ്യാപകന് ജോര്‍ജ് ആറുപറയില്‍, എസ്.പി.സി. ഇന്‍-ചാര്‍ജ് സജി ജോസഫ്, വിനീതാ ഫ്രാന്‍സീസ്, വിദ്യാര്‍ഥി പ്രതിനിധി ജില്മരിയ എന്നിവര്‍ സംസാരിച്ചു.

