KOYILANDY DIARY.COM

The Perfect News Portal

ആവളപാണ്ടിയിൽ നെൽകൃഷിയിറക്കാൻ സി.പി.ഐ.എം. നേതൃത്വത്തിൽ 5000 സേനകൾ രംഗത്തിറങ്ങി

ചെറുവണ്ണൂർ : കൃഷിക്കാർ ഉപേക്ഷിച്ച് നാശത്തിന്റെ വക്കിലെത്തിയ കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ആവളപ്പാണ്ടി ആയിരം ഏക്കറിൽ അധികം വരുന്ന നെൽ വയൽ കൃഷിയോഗ്യമാക്കാൻ സി. പി. ഐ. എം. നേതൃത്വത്തിൽ ആയ്യായിരത്തിലധികം പ്രവർത്തകർ സംഘടിച്ചെത്തി വയൽ കൃഷിയോഗ്യമാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. വർഷങ്ങളായി പായലും പുല്ലു നിറഞ്ഞ് കൃഷിചെയ്യാൻപറ്റാതായപ്പോൾ കൃഷിക്കാർ ഇവിടം ഉപേക്ഷിച്ചതായിരുന്നു. ‘

എല്ലാരും പാടത്തേക്ക് ‘ എന്ന മുദ്രാവാക്യമുയർത്തിയാണ് സി. പി. ഐ. എം. വലിയ കാർഷിക മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുന്നത്. ഭക്ഷണവും നാടൻ പാട്ടുകളുമായി ഉത്സവച്ഛായകലർന്ന അന്തരീക്ഷത്തിലാണ് നെൽവയലിൽ കൃഷിയിറക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.  ആവളപ്പാണ്ടിയെ കോഴി്ക്കോട് ജില്ലയുടെ നെല്ലറയാക്കിമാറ്റാനുള്ള ഒരുക്കത്തിലാണ് സി. പി. ഐ. എം.  എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ, സി. പി. ഐ. എം. ജില്ലാ നേതാക്കന്മാർ, ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട്, തുടങ്ങി നിരവിധി നേതാക്കളും പ്രവർത്തകരുമാണ് പരിപാടിയ്ക്ക് നേതൃത്വ കൊടുത്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *