ആലപ്പുഴയില്‍ ബിഎംഎസ്, ബിഡിജെഎസ് പ്രവര്‍ത്തകര്‍ രാജിവച്ച് സിപിഐ എമ്മിനൊപ്പം

മങ്കൊമ്പ്: കൈനകരിയില്‍ സിപിഐഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ബിഡിജെഎസ്, ബിഎംഎസ് പ്രവര്‍ത്തകര്‍ക്കും കുടുബാംഗങ്ങള്‍ക്കും സീകരണം നല്കി. ബിഡിജെഎസ്, ബിഎംഎസ് സംഘടനകളില്‍ നിന്ന് രാജിവെച്ച് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച 16 പേര്‍ക്കാണ് സ്വീകരണം.
ബിഡിജെഎസ് കുട്ടനാട് നിയോജക മണ്ഡലം സെക്രട്ടറി സോണി മണിരഥന്‍, വൈസ് പ്രസിഡന്റ് വിഷ്ണു, പി വേണു പാടകശേരി, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിഡിജെ എസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്യാംകുമാര്‍ ഐക്കരത്തറ, അനില്‍ എം പനന്താനം, യുവജന വിഭാഗം പഞ്ചായത്ത് സെക്രട്ടി വിഷണു ബിനോയി, വൈസ് പ്രസിഡന്റ് വിഷ്ണു ഷാജി, പുഷ്പരാജന്‍ കളത്തില്‍, ബിഎംഎസ്–ബിജെപി പ്രവര്‍ത്തകരായ വര്‍ഗീസ് ജോസഫ്, സമീഷ് കുട്ടിത്തറ, റജിമോന്‍ നൂറ്റമ്ബതില്ച്ചിറ, റോയ്മോന് നൂറ്റമ്ബതില്ചിറ, രതീഷ് ചെമ്പുന്തറയില്, അനീഷ് അനീഷ് ഭവന്, വിനീത് മംഗലശേരി, അനൂപ് ഐക്കരത്തറ, റോയി എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആര് ഭഗീരഥന് ഉദ്ഘാടനം ചെയ്തു. എഡി കുഞ്ഞച്ചന് അധ്യക്ഷനായി എസ് സുധി മോന്, ജി അബ്ദുള്‍കലാം, ജിജോ പള്ളിയ്ക്കല്‍, വി ടി വിജയപ്പന്, ആര് വിജയന്, കെ പി രാജീവ് എന്നിവര്‍ സംസാരിച്ചു. പി ജി സനല്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

