ആലപ്പുഴയില്‍ അമ്മയെ കുത്തിയ ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
        മാരാരിക്കുളം: വാക്ക് തര്‍ക്കത്തിനിടയില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടു മകന്‍ അമ്മയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ആണ് പരിക്കേറ്റത്. മകന്‍ സാജന്‍ ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സാജന്റെ മകന്റെ ആദ്യകുര്‍ബാന ചടങ്ങുമായി ബന്ധപ്പട്ടുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു.



                        
