KOYILANDY DIARY.COM

The Perfect News Portal

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് കാനം രാജേന്ദ്രന്‍

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിര്‍ത്തി വച്ച്‌ ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. വിഎസിന്റെ അഭിപ്രായം ആ പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം അല്ല എന്നാണ് മനസിലാക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പ്രഹസനമെന്നാണ് ആലപ്പാട് സമര സമിതി പ്രതികരിച്ചത്. വ്യവസായം സംരക്ഷിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍ ഉറച്ച്‌ നിന്നതെന്ന് സമരസമതി കണ്‍വീനര്‍ ചന്ദ്രദാസ് ആലപ്പാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്തായി. സമരം ശക്തമായി തുടരുമെന്നും സമരസമിതി അറിയിച്ചു.

അതേസമയം ആലപ്പാട് സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. വ്യവസായം പൂട്ടിയാല്‍ എന്തെന്നാണ് സമരക്കാരുടെ ചോദ്യം .അതെങ്ങനെ ശെരിയാകുമെന്നും മന്ത്രി ചോദിച്ചു. കാര്യങ്ങള്‍ മനസിലാക്കാന്‍ ആലപ്പാട് സന്ദര്‍ശിക്കും. പുറത്തു നിന്നുള്ളവരാണ് സമരക്കാര്‍ എന്ന സര്‍ക്കാര്‍ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാല്‍ മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *