ആദിഫൗണ്ടേഷന്‍ ഇഫ്ത്താര്‍ വിരുന്നും അനുമോദനയോഗവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ആദിഫൗണ്ടേഷന്‍ ഇഫ്ത്താര്‍ വിരുന്നും അനുമോദനയോഗവും സംഘടിപ്പിച്ചു. ഉദ്ഘാടനവും ഉപഹാരവിതരണവും നഗരസഭാധ്യക്ഷന്‍ കെ. സത്യന് നിർവ്വഹിച്ചു. കൊയിലാണ്ടി ഹഷ്കോഹട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ യു. ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.സുന്ദരന്‍, കെ. ഷിജു, എന്‍.കെ. ഭാസ്കരന്, രാജേഷ് കീഴരിയൂര്‍, റഷീദ് കാവുംവട്ടം, ബല്രാം പുതുക്കുടി, കെ.വി. സുധീര്‍, വി.ടി. രൂപേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിൽ നിത്യശ്രീ, ആതിര മേപ്പാട് എന്നിവരെ നഗരസഭാധ്യക്ഷന്‍ കെ. സത്യന് അനുമോദിച്ചു.
