അവാർഡ് ലഭിച്ചാൽ പടം പൊട്ടുമെന്ന സ്ഥിതിയാണ് കേരളത്തിൽ: പ്രകാശ് ബാര

കൊയിലാണ്ടി: അവാർഡ് ലഭിച്ചാൽ പടം പൊട്ടുമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് നിർമ്മാതാവും നടനുമായ പ്രകാശ് ബാര പറഞ്ഞു. ആറാമത് മലബാർ മൂവി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല സിനിമയെ ടി.വി.ചാനലുകളും തിയേറ്റർ ഉടമകളും ഒഴിവാക്കുകയാണ്. ഇവ ഫെസ്റ്റിവലിലൂടെ മാത്രമെ കാണാൻ കഴിയുകയുള്ളു. ഇതാണ് ഫിലിം ഫെസ്റ്റിവലുകളുടെ പ്രസക്തി – പ്രകാശ് ബാര പറഞ്ഞു.
നഗരസഭാ ചെയര്ർമാന്ർ അഡ്വ: കെ.സത്യൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സംവിധായകരായ ഡോ.ബിജു, മനു അശോക്, സിനിമ താരംദേവിക സഞ്ജയ്, എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത്, കെ.വി.സുരേഷ്, ഇ.കെ. അജിത്ത്, നവീന സുഭാഷ്, എൻ.ഇ. ഹരികുമാർ, യു. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
